loader image
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ അധിക്ഷേപങ്ങൾക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. സൈബർ ഇടങ്ങളിലെ കടന്നാക്രമണം തന്റെ വ്യക്തിജീവിതത്തെയും മാനസികാവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് പത്തനംതിട്ട സ്വദേശിയായ അതിജീവിത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അവർ സംസ്ഥാന പോലീസ് മേധാവിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.

അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ എസ്ഐടി വിശദമായി ചോദ്യം ചെയ്യും.

The post രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിത appeared first on Express Kerala.

Spread the love
See also  റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം! പ്രവാസി പിടിയിൽ

New Report

Close