"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണ മുടി പൂജിച്ചു

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ക്ഷേത്രത്തിൽ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടം അരങ്ങുകളി വിജയദശമി ദിവസം അവതാരം കഥയോടെ ആരംഭിച്ചു. ഇന്ന് രാത്രി കൃഷ്ണനാട്ടം കാളിയമർദ്ദനം കഥയിൽ കൃഷ്ണവേഷം കെട്ടുന്ന കലാകാരൻ അണിയുന്ന കൃഷ്ണമുടി ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം സോപാനത്തിൽവെച്ച് മേൽശാന്തി പഴയത്ത് സതീശൻ ഓതിക്കൻ പൂജിച്ചുനൽകി.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, വേഷം ആശാൻ എസ്. മാധവൻകുട്ടി, പാട്ട് ആശാൻ എം.കെ. ദിൽക്കുഷ്, എന്നിവർ കൃഷ്ണമുടി ഏറ്റുവാങ്ങി.

അത്താഴപൂജയും ശീവേലിയും ചുറ്റുവിളക്കും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ നടപ്പുരയിൽ ഈ കൃഷ്ണമുടി അണിഞ്ഞാണ് ഇനിയുള്ള ദിവസങ്ങളിൽ അരങ്ങുകളി നടക്കുക.

കാളിയമർദ്ദനം ‘കഥയിലെ കൃഷ്ണനായി ടി.കെ. കൈലാസ്നാഥും ബലരാമനായി രമിത്ത് രാമകൃഷ്ണനും അരങ്ങിലെത്തും. നന്ദഗോപരായി എം. ആർ രഞ്ജിത്ത് രാജ്, ഉപനന്ദനായി ഇ. എം. നിവേദ് കൃഷ്ണ, ബകപക്ഷിയായി ആശാൻ എം.വി. ഉണ്ണികൃഷ്ണൻ, ബകാസുരനായി പി.കൃഷ്ണപ്രകാശ്, ബ്രഹ്മാവായി കെ. വൈശാഖ്, ഗോപസ്ത്രീകളായും നാഗപത്നിമാരായും കെ. നന്ദകിഷോർ, ജെ.കൃഷ്ണപ്രസാദ്, ആദർശ് പി. നായർ, ആദിത്യ ഹരി എന്നിവരും വേഷമണിയും.

Get more updates from Pudukad News on Google