loader image
ഇംഹാൻസ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശന പരീക്ഷ ജനുവരി 18-ന്

ഇംഹാൻസ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശന പരീക്ഷ ജനുവരി 18-ന്

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (IMHANS) 2025- 26 അക്കാദമിക് വർഷത്തെ ‘പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ’ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18-ന് നടക്കും. കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരമുള്ള ഈ പരീക്ഷ എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് കൈവശം ഇല്ലാതെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല.

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 0471 2560361, 2560362, 2560363, 2560364 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

The post ഇംഹാൻസ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശന പരീക്ഷ ജനുവരി 18-ന് appeared first on Express Kerala.

Spread the love
See also  സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയരാം; തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ വിപണി ഉണർവിലേക്ക്

New Report

Close