"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

മരണപ്പെട്ടവരുടെ ‘സമ്മതം’ ലഭിച്ചില്ല: പുരാതന ഈജിപ്ഷ്യൻ മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ട്ലൻഡ് മ്യൂസിയം; വ്യാപക വിമർശനം | Scottish Museum

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Scottish Museum

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഗ്ലാസ്ഗോ: ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ മൃതദേഹങ്ങൾ പ്രദർശിപ്പിക്കുന്നതിന് അവരുടെ ‘അറിവോടെയുള്ള സമ്മതം’ വാങ്ങിയിട്ടില്ലെന്ന കാരണം പറഞ്ഞ് പുരാതന ഈജിപ്ഷ്യൻ മമ്മികളും മനുഷ്യ അവശിഷ്ടങ്ങളും പരസ്യപ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത് സ്കോട്ട്ലൻഡിലെ മ്യൂസിയം. ഗ്ലാസ്ഗോയിലെ കെൽവിംഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയമാണ് പുതിയ മാനദണ്ഡങ്ങളുടെ ഭാഗമായി ഈ ചരിത്രശേഷിപ്പുകൾ എടുത്തുമാറ്റിയത്.(Scottish Museum Removes Ancient Egyptian Mummies Over Lack Of Consent Sparks Backlash)

മ്യൂസിയത്തിന്റെ ഈ നടപടി വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഈജിപ്തിലെ വാലി ഓഫ് കിംഗ്സിൽ നിന്ന് കണ്ടെടുത്ത മമ്മിഫൈ ചെയ്ത തല, കാൽപാദം, വലത് കൈ എന്നിവയും നെക്ത് എന്ന പുരോഹിതന്റെ അവശിഷ്ടങ്ങളുമാണ് മ്യൂസിയം എടുത്തുമാറ്റിയത്. അന്താരാഷ്ട്ര മ്യൂസിയം കൗൺസിലിന്റെ പുതിയ പെരുമാറ്റച്ചട്ടങ്ങൾ അനുസരിച്ചാണ് തീരുമാനമെന്ന് മ്യൂസിയം അധികൃതർ വിശദീകരിച്ചു. മരിച്ച വ്യക്തികളുടെയോ അവരുടെ പിൻഗാമികളുടെയോ രേഖാമൂലമുള്ള സമ്മതമില്ലാതെ മനുഷ്യശേഷിപ്പുകൾ പ്രദർശിപ്പിക്കരുതെന്നാണ് പുതിയ കരട് നയം വ്യവസ്ഥ ചെയ്യുന്നത്.

എന്നാൽ ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ നേതാക്കളും ചരിത്രകാരന്മാരും രംഗത്തെത്തി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മരിച്ചവരോട് ഇപ്പോൾ അനുവാദം ചോദിക്കാൻ സാധിക്കില്ലെന്നും, ആധുനിക കാലത്തെ സദാചാര ബോധത്തിന്റെ പേരിൽ ചരിത്രത്തെ മറച്ചുവെക്കുന്നത് ബാലിശമാണെന്നും വിമർശകർ കുറ്റപ്പെടുത്തി. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് പുരാതന സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്.

Story Summary

The Kelvingrove Art Gallery and Museum in Glasgow, Scotland, removed several ancient Egyptian mummies and human remains—including parts recovered from the Valley of the Kings—from public display due to a lack of “informed consent” from the deceased. While museum management defended the move under updated ethical codes, critics, including political figures, slammed the decision as “woke nonsense” that hides history from the public.

Get more updates from Pudukad News on Google