"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി: ഉത്തരവിറക്കി സംസ്ഥാന സർക്കാർ | Kerala Govt

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

 Kerala Govt

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാര തുക ഇരട്ടിയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ സംസ്ഥാന സർക്കാർ പരിഷ്കരിക്കുന്നത്.(Kerala Govt Doubles Wildlife Crop Damage Compensation Removes Cap On Applications)

മുൻപ് 2015-ലായിരുന്നു നിരക്കുകൾ ഒടുവിലായി പുതുക്കിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം കർഷകർക്ക് നൽകി വന്നിരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകൾ സമർപ്പിക്കുന്നതിലെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഇതിനുപുറമേ, കാർഷിക വിളകൾക്ക് മാത്രമല്ല, വന്യജീവികൾ നശിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങൾക്കും ഇനി മുതൽ നഷ്ടപരിഹാരം ലഭ്യമാകും. തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോ കിലോഗ്രാമിന് 30 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം അനുവദിക്കുക. മുൻപ് തെങ്ങോ കൊക്കോ മരമോ പൂർണ്ണമായി നശിപ്പിച്ചാൽ മാത്രമേ ആനുകൂല്യം ലഭിച്ചിരുന്നുള്ളൂ.

വന്യജീവി ആക്രമണത്തിൽ കൃഷിനാശമോ ഉൽപ്പന്നനാശമോ ഉണ്ടായാൽ 2 ആഴ്ചയ്ക്കുള്ളിൽ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. നാശനഷ്ടം സംഭവിച്ച് 6 മാസത്തിനുള്ളിൽ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകരുടെ അർഹത സംബന്ധിച്ച പരിശോധനകളും നിലവിലെ മറ്റ് നിബന്ധനകളും മാറ്റമില്ലാതെ തുടരും.

Story Summary

The Kerala government has doubled the compensation provided by the Forest Department for crop damage caused by wildlife attacks, revising the rates for the first time in ten years since 2015. Under the new directive, the ceiling cap on compensation and limits on the number of applications have been completely removed, while also extending financial relief to damaged agricultural produce like coconuts and cocoa.

Get more updates from Pudukad News on Google