"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
പിഎസ്സി അംഗങ്ങളെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്; സർക്കാരിൽ ഭിന്നത | P Rajeeve on Kerala PSC controversy   •  മുസ്ലിം ലീഗിനെതിരായ ബിജെപി വിമർശനങ്ങൾക്ക് രാഷ്ട്രീയ മറുപടി; മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് കെപി നൗഷാദ് അലി | KP Noushad Ali Facebook post   •  കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയുടെ പഴ്‌സ് തട്ടിയെടുത്തു; നഷ്ടമായത് 210 ദിനാറും രേഖകളും | Indian expatriate robbed in Kuwait   •  സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്തതായി സഖ്യസേന | Saudi Arabia Houthi missile attack   •  ചേരാനല്ലൂർ വാഹനാപകടം: 17-കാരനെ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; കർശന നടപടിക്ക് നിർദേശം | Cheranalloor fatal road accident   •  

എസ്എംഎ മരുന്ന് ഇടപാടിൽ കണ്ണൂർ ആസ്ഥാനമായ ടോറസ് കമ്പനിയുടെ യോഗ്യതയും ഇടപാടുകളും ചോദ്യം ചെയ്ത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ; ഈ മരുന്ന് വാങ്ങിയ ടോറസ് എന്ന കമ്പനി ഏതാണ്? ആരാണ് അതിന്റെ എം.ഡി.? നിങ്ങളൊന്ന് അന്വേഷിച്ചാൽ മതി, താൻ പറയുന്നില്ലെന്ന് മന്ത്രി. വിജിലൻസ് അന്വേഷണം വരുമെന്നും മുന്നറിയിപ്പ്

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കണ്ണൂർ ആസ്ഥാനമായുള്ള ടോറസ് മരുന്ന് കമ്പനിയുടെ ഇടപാടുകൾ ചൂണ്ടിക്കാട്ടി ഒളിയമ്പുമായി ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ. എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് മുൻ ആരോ​ഗ്യമന്ത്രിമാരായ പി.കെ ശ്രീമതി, കെ.കെ ശൈലജ, വീണാ ജോർജ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.മുരളീധരന്റെ മറുപടി. 

ടോറസ് കമ്പനിയെക്കുറിച്ചും അതിന്റെ യോഗ്യതയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങളാണ് മന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. “ടോറസ് എന്നൊരു കണ്ണൂർ കമ്പനിയുണ്ട്. 


ഏതാണ് ആ കമ്പനി? ഈ മരുന്ന് വാങ്ങിയ ടോറസ് എന്ന കമ്പനി ഏതാണ്? ആരാണ് അതിന്റെ എം.ഡി.? നിങ്ങളൊന്ന് അന്വേഷിച്ചാൽ മതി, ഞാൻ പറയുന്നില്ല. 


ടോറസ് എന്നൊരു കമ്പനി കൊടുത്തതാണ് മരുന്ന്. എന്താണ് ടോറസിന് മരുന്നുണ്ടാക്കാനുള്ള യോഗ്യത? ഒരുപാട് മരുന്ന് സപ്ലൈ ചെയ്തിട്ടുണ്ട്. നിങ്ങളൊന്ന് അന്വേഷിച്ചു നോക്കൂ. ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട്, വിജിലൻസ് വരും, ഒന്നും വെറുതെ വിടുന്നില്ല” – മുരളീധരൻ വ്യക്തമാക്കി.

Get more updates from Pudukad News on Google