"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ പാസാക്കിയ പ്രമേയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റേ ചെയ്തു. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാത്തതുകൊണ്ട് മാത്രം അംഗത്വം നഷ്ടപ്പെടില്ലെന്ന് കമ്മീഷൻ. നോട്ടീസിന്റെ സാധുതയും സെക്രട്ടറിയുടെ അധികാരവും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് നിർദേശം

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാലക്കാട്: പാലക്കാട് മുന്‍സിപ്പാലിറ്റി കൗണ്‍സിലറും മുൻ കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി. വത്സനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ പാസാക്കിയ പ്രമേയം സ്റ്റേ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. 

തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രശോഭിന് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. 


കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രശോഭ് നല്‍കിയ അപേക്ഷ സെക്രട്ടറി തള്ളുകയും ചെയ്തിരുന്നു.


എന്നാല്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്തതുകൊണ്ട് മാത്രം കൗണ്‍സിലറുടെ അംഗത്വം നഷ്ടപ്പെടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നോട്ടീസിന്റെ സാധുത, സെക്രട്ടറിയുടെ അധികാരം തുടങ്ങിയ കാര്യങ്ങള്‍ തെളിവുസഹിതം വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ വിധി പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ദലിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയാണ് പ്രശോഭ്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Get more updates from Pudukad News on Google