കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ വാടക തർക്കത്തിന് പരിഹാരം. ജിസിഡിഎയുമായി ധാരണയിലെത്തി മാനേജ്മെന്റ്. കഴിഞ്ഞ വർഷത്തെ വാടക നിരക്കിൽ ഒത്തുതീർപ്പായി. ഞായറാഴ്ച കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഹോം മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിച്ചേക്കും

Current: മലയാളം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വാടക പ്രതിസന്ധിക്ക് പരിഹാരമായി. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ജിസിഡിഎയുമായി നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്.
ഇതോടെ ടിക്കറ്റ് വിൽപ്പന നാളെ മുതൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. കഴിഞ്ഞ വർഷത്തെ വാടകത്തുക നിലനിർത്തിയുള്ള ഒത്തുതീർപ്പിലാണെത്തിയതെന്നാണ് റിപ്പോർട്ട്.
ഇളവ് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് നാളെ ഇറങ്ങും. 8-9 ലക്ഷം രൂപയാണ് ജിസിഡിഎ വാടകായി ആവശ്യപ്പെട്ടിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്സ് ഇതിനെ അനുകൂലിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ചർച്ചക്കൊടുവിൽ ധാരണയിലെത്തുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ ടിക്കറ്റ് വിൽപ്പന നടത്താനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെയാണ് സർക്കാർ തലത്തിൽ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ സീസണിന് തൊട്ടുമുൻപായണ് ജിസിഡിഎ വാടകതുക 8.40 ലക്ഷം രൂപയായി നിശ്ചയിച്ചത്. ഇത് പിന്നീട് ഒരു മത്സരത്തിന് മൂന്നരലക്ഷത്തിലേക്ക് കുറച്ചിരുന്നു.






