ചെന്നൈ: സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ രാജമംഗലം സ്വദേശി ആദി (28) ആണ് കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ആദി.
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ ഞായറാഴ്ച അർദ്ധരാത്രി എത്തിയതായിരുന്നു ആദി. ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗ സംഘം ആശുപത്രിക്കുള്ളിൽ വെച്ച് ആദിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിൽ പോലീസ് കാവൽ നിൽക്കെയാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ അറിയിച്ചു. പ്രതികളെ പിടികൂടാൻ ഒൻപത് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. രണ്ടുപേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post ആശുപത്രിയിൽ വെട്ടിക്കൊല; ഭാര്യയെ കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.



