കെ. എസ്. എസ്. പി .എ സമ്മേളനം

🌐 Select your Language:
Current: മലയാളം
Current: മലയാളം
ഗുരുവായൂർ : പെൻഷൻകാർക്ക് രണ്ട് ശതമാനം ഡി.ആർ കുടിശ്ശിക അനുവദിച്ചതിൽ കെ. എസ്. എസ്. പി .എ ഗുരുവായൂർ മണ്ഡലം സമ്മേളനം സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചു .മണ്ഡലം പ്രസിഡണ്ട് അഡ്വ പി. സി തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി .എസ് സൂരജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം എം.എഫ് ജോയ് മുഖ്യാതി ഥി ആയിരുന്നു.സംസ്ഥാന കൗൺസിൽ അംഗം വി. കെ ജയരാജൻ, കെ.പി.പോളി, പി. മുകുന്ദൻ, തോംസൺ വാഴപ്പിള്ളി , പി. ഐ ലാസർ ,എം കോയക്കുട്ടി, വിജയലക്ഷ്മി, അനിൽ, റാഫേൽ എന്നിവർ പ്രസംഗിച്ചു .പുതിയ ഭാരവാഹികൾ പി.സി തോമസ് പ്രസിഡണ്ട്, കെ.വി ശശിധരൻ സെക്രട്ടറി, ഇ.ആർ ജോൺ ട്രഷറർ സി. പി. കൃഷ്ണൻ വരണാധികാരിയായിരുന്നു.
Get more updates from Pudukad News on Google






