"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കാഞ്ഞിരപ്പള്ളിയില്‍ എം.ഡി.എം.എയും എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചങ്ങനാശേരി, മങ്കൊമ്പ് സ്വദേശികളാണു പിടിയിലായത്. 2.21 ഗ്രാം എം.ഡി.എം.എയും രണ്ട് എല്‍.എസ്.ഡി. സ്റ്റാമ്പുകളും പോലീസ് ഇവരില്‍ നിന്നു കണ്ടെടുത്തു

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കാഞ്ഞിരപ്പള്ളി: ലഹരിമരുന്നു വേട്ടയ്ക്കായി നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തുഫാന്റെ’ ഭാഗമായി കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമാന്‍ നഗറില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന പിടികൂടി. സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശേരി മഞ്ചാടിക്കര സ്വദേശി രഞ്ജിത്ത് രാധാകൃഷ്ണന്‍ (29), ആലപ്പുഴ മങ്കൊമ്പ് സ്വദേശി ഉണ്ണിരാജ് (28) എന്നിവരാണു പിടിയിലായത്. കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ്  സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്.


ഇവരില്‍ നിന്നും 2.21 ഗ്രാം എം.ഡി.എം.എ.യും രണ്ട് എല്‍.എസ്.ഡി. സ്റ്റാമ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കിയതിന്റെ തുടര്‍ച്ചയായാണ് ഈ നടപടി.


 

പ്രതികള്‍ക്കു ലഹരിമരുന്നു ലഭിച്ച സ്രോതസിനെയും വിതരണ ശൃംഖലയെയും കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി എസ്.ഐ. സുഗേഷ് എസ്.എന്‍., എസ്.ഐ.മാരായ അനില്‍കുമാര്‍, പ്രദീപ്, എ.എസ്.ഐ. ഷിനോ, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ വിനീത് ആര്‍. നായര്‍, ശ്രീജിത്ത്, സി.പി.ഒ. അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘവും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Get more updates from Pudukad News on Google