"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

ബാറ്ററി മോഷ്‌ടാക്കളായ യുവാവും പ്രായപൂർത്തിയാകാത്ത സുഹൃത്തും അറസ്റ്റിൽ

October 24, 2026
Share this post to
🌐 Select your Language: Current: മലയാളം

ബാറ്ററി മോഷ്‌ടാക്കളായ യുവാവിനെയും പ്രായപൂർത്തിയാകാത്ത സുഹൃത്തിനെയും ഗുരുവായൂർ ടെംപിൾ പോലീസ് അറസ്‌റ്റ് ചെയ്തു‌.തിരുവെങ്കിടം നിരഞ്ജൻ അപാർട്മെന്റ്റ് സോപാനത്തിൽ അവിനാഷും (20) പ്രായപൂർത്തിയാകാത്ത സുഹൃത്തുമാണ് പിടിയിലായത്. ഗുരുവായൂർ, ഗുരുവായൂർ ടെംപിൾ, ചാവക്കാട്, എരുമപ്പെട്ടി സ്റ്റേഷനുകളിലായി ഇരുപതോളം ബാറ്ററിമോഷണക്കേസുകൾ ഇവർ ക്കെതിരെയുണ്ടെന്നു പൊലീസ് പറഞ്ഞു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പകൽ വാഹനങ്ങൾ കണ്ടെത്തി പരിസരത്ത് സിസിടിവി ക്യാമറകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വാഹനത്തിൻ്റെ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുക്കും. സുഹൃത്ത് രാത്രി ബാറ്ററി മോഷ്‌ടിച്ച് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് പകൽ ഇവർ ഇതെടുത്ത് ആക്രിക്കടയിൽ വിൽക്കുന്നതാണ് രീതി. മമ്മിയൂർ പുത്തമ്പല്ലി ഹരിശ്രീയിൽ വിനീത് മോഹൻ്റെ ടിപ്പർ ലോറിയിൽ നിന്ന് 2 തവണ ബാറ്ററികൾ മോഷണം പോയതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് അറസ്‌റ്റ്. മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടർ പോലീസ് കസ്‌റ്റഡിയിലെടുത്തു.

Get more updates from Pudukad News on Google