"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

മുസ്‌ലിം യൂത്ത് ലീഗ് തൃശ്ശൂർ ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം. ടി.ആർ. ഇബ്രാഹിം പ്രസിഡന്‍റ്, ടി.എ ഫഹദ് ജനറൽ സെക്രട്ടറി. യുവാക്കളുടെ തൊഴിൽപ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ വേണം: യൂത്ത് ലീഗ്

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശ്ശൂർ: യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധിക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പി.എസ്.സി നിയമന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാർ ജോലിക്കായി വർഷങ്ങളോളം മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ സംരക്ഷിക്കേണ്ടതുണ്ട്. 

വിവിധ വകുപ്പുകളിലെ ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുക, റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനങ്ങൾ വേഗത്തിലാക്കുക, ഒഴിവുകൾ നികത്തുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ നടപടികൾക്ക് മുൻഗണന നൽകണം. 

എൽ.പി. സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റിലെ നിയമന കാലതാമസം ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഗണിച്ച് നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

അഭ്യസ്തവിദ്യരായ യുവാക്കൾക്ക് യോഗ്യതയ്ക്കും കഴിവിനും അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം നൈപുണ്യ വികസനം, തൊഴിൽപരിശീലനം, സംരംഭകത്വം, സ്വയംതൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കണം. 

യുവാക്കളുടെ തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കും നാടിന്റെ വികസനത്തിനും നിർണായകമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുസ്‌ലിം യൂത്ത് ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡന്റായി ടി.ആർ. ഇബ്രാഹിമിനെയും ജനറൽ സെക്രട്ടറിയായി ടി.എ. ഫഹദിനെയും ട്രഷററായി കെ.വൈ. അഫ്സലിനെയും തെരഞ്ഞെടുത്തു. 

പി.ജെ. ജെഫീക്ക്, ബി.കെ. സമീർ തങ്ങൾ, ഫസലുദ്ദീൻ കമറുദ്ദീൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും സി.എ. അൻഷാദ് പാലപ്പിള്ളി, അഫ്സൽ വാഴക്കോട്ടിൽ, അഷ്റഫ് ചോലയിൽ എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂർ സീതിസാഹിബ് സൗധത്തിൽ നടന്ന ജില്ലാ കൗൺസിൽ യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. നസീർ കാര്യറ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഗഫൂർ കടങ്ങോട്, കെ.കെ. സക്കരിയ, എ.വി. അലി, അസീസ് മന്നലാംകുന്ന്, എ.വി. സജീർ എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google