
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ മുട്ടട റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്‌സ്, ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരി 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഡിഗ്രി ഉള്ളവർക്ക് പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലേക്കും ബി.ടെക്/ബി.എസ്.സി/ ബി.സി.എ/ എം.ടെക് /എം.സി.എ/ എം.എസ്.സി (സി.എസ്) യോഗ്യതയുള്ളവർക്ക് പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്‌സിലേക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിലേക്കും, പ്ലസ് ടു യോഗ്യതയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലേക്കും, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സിലേക്കും അപേക്ഷിക്കാവുന്നതാണ്.
Also Read: എസ്‌ബിഐ ക്ലർക്ക് മെയിൻസ് 2025! ഫലം ഉടൻ പ്രഖ്യാപിക്കും
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471- 2550612, 9400519491
The post ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.



