"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

2025-26 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പണ സമയപരിധി നീട്ടി നൽകി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം; അധിക ഫീസില്ലാതെ ഡിസംബർ 31 വരെ സാമ്പത്തിക പ്രസ്താവനകൾ സമർപ്പിക്കാം

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക പ്രസ്താവനകളും വാര്‍ഷിക റിട്ടേണുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കി കമ്പനികാര്യ മന്ത്രാലയം. അധിക ഫീസ് ഇല്ലാതെ തന്നെ കമ്പനികള്‍ക്ക് തങ്ങളുടെ നിയമപരമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയം കൂടുതല്‍ സമയം അനുവദിച്ചു. 


പുതിയ ഉത്തരവ് പ്രകാരം കണ്‍സോളിഡേറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍, എക്‌സ്.ബി.ആര്‍.എല്‍ റിട്ടേണുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക വിവരങ്ങള്‍ ഫോം AOC-4 വഴി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.


കൂടാതെ വാര്‍ഷിക റിട്ടേണുകള്‍ അടങ്ങുന്ന ഫോം MGT-7, MGT-7A എന്നിവ സമര്‍പ്പിക്കാനുള്ള തീയതി 2027 ജനുവരി 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.

കമ്പനികള്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ അനുഭവപ്പെട്ട സാങ്കേതിക തടസ്സങ്ങളും പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായതുമാണ് സമയപരിധി നീട്ടാന്‍ കാരണം.


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ നല്‍കിയ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. 


ലോഗിന്‍ ചെയ്യാനുള്ള പ്രയാസങ്ങള്‍, വിവരങ്ങള്‍ ലോഡ് ചെയ്യുന്നതിലെ കാലതാമസം, ആവര്‍ത്തിച്ചുള്ള സിസ്റ്റം ലോഗ് ഔട്ടുകള്‍ എന്നിവ കാരണം കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യസമയത്ത് റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും സമാനമായ രീതിയില്‍ മന്ത്രാലയം സമയപരിധി നീട്ടി നല്‍കിയിരുന്നു. 

Get more updates from Pudukad News on Google