ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman

Current: മലയാളം

തിരുവനന്തപുരം: തന്നെയും മറ്റ് 15 അംഗങ്ങളെയും പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് അസാധാരണ ശുപാർശ നൽകിയ സംഭവത്തിൽ നിയമനടപടികളിലേക്ക് കടക്കാൻ കേരള പി.എസ്.സി ചെയർമാൻ. ഭരണഘടനാ തത്ത്വങ്ങൾ പാലിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി മുൻനിര അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടാനാണ് ചെയർമാന്റെ നീക്കം.(Kerala PSC Chairman Legal Advice Governor Removal Recommendation President)
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കാൻ ഗവർണർ നേരിട്ട് രാഷ്ട്രപതിക്ക് കത്തയച്ചത് ചരിത്രത്തിൽ ആദ്യ സംഭവമാണ്. ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതരമായ അട്ടിമറിയും അഴിമതി ആരോപണങ്ങളും ഉൾപ്പെടെ വിവിധ നിയമനങ്ങളിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ അസാധാരണ നടപടി സ്വീകരിച്ചത്.
തൻ്റെ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയായിരുന്നു രാഷ്ട്രപതിക്ക് ഗവർണർ റിപ്പോർട്ട് സമർപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം ഒരു പി.എസ്.സി ചെയർമാനെയോ അംഗത്തെയോ പുറത്താക്കണമെങ്കിൽ രാഷ്ട്രപതി സുപ്രീം കോടതിയുടെ അന്വേഷണത്തിന് വിടേണ്ടതുണ്ട്.
Story Summary
Kerala PSC Chairman is seeking legal advice to challenge Governor Rajendra Arlekar’s unprecedented recommendation to the President of India requesting the removal of the Chairman and 15 members. Contending that the Governor must act strictly within constitutional bounds, the PSC is preparing for a legal battle regarding the procedure for removing constitutional post holders.






