"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയ്‌ക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രംഗത്ത്.

 കേരളത്തിലെ സര്‍ക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?. ഗവര്‍ണറുടെ നിലപാട് ബിജെപിയുടെ രാഷ്ട്രീയ നിലപാട് നടപ്പിലാക്കുന്നതിന് സഹായകരമാണ്.എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

കേരളത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ള ഓരോ നിലപാട് എടുത്തു പരിശോധിച്ചാലും അത് ബോധ്യപ്പെടുന്നതാണ്.

 ഏറ്റവുമൊടുവില്‍ വഖഫ് ബോര്‍ഡിന്റെ കാര്യത്തിലുള്‍പ്പെടെ ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യം പ്രാവര്‍ത്തികമാക്കുന്നതിന് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതാണ്.

 ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും, കേന്ദ്രത്തിലെ ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് സഹായകരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇതുവരെയുള്ള ഭരണാനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുന്നത് ഒരു കാരണവശാലും സഹായകരമല്ല. പിഎസ് സിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് സഹായകരമായ നിലപാടാണ് സ്വീകരിക്കേണ്ടത്.

പിഎസ് സിയുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഒരു കാലത്തും ഒരു സര്‍ക്കാരും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേട് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതാണ്.

അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വസ്തുതകള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പറയട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Get more updates from Pudukad News on Google