‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan

Current: മലയാളം

തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ശുപാർശയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയല്ലാതെ ഗവർണർക്ക് ഇത്തരമൊരു അസാധാരണ നീക്കം നടത്താൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.(TP Ramakrishnan Slams UDF Government And Governor)
വഖഫ് ബോർഡ് വിഷയം ഉൾപ്പെടെയുള്ള മുൻ സംഭവങ്ങൾ എടുത്തു പരിശോധിച്ചാൽ ബിജെപിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ പ്രവർത്തനം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മുൻപൊരു സർക്കാരും ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടില്ല എന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
Story Summary
T.P. Ramakrishnan alleged that Governor Rajendra Arlekar’s recommendation to remove the PSC Chairman was made with the backing of the UDF government to serve BJP’s political interests. He criticized the government for undermining the independent constitutional functioning of the Public Service Commission instead of clarifying facts regarding exam irregularities.






