loader image
അത്രയ്ക്ക് സ്നേഹമാണെങ്കിൽ വീട്ടിൽ കൊണ്ടുപോയി നോക്കിക്കൂടെ? മൃഗസ്നേഹികളോട് കോടതി

അത്രയ്ക്ക് സ്നേഹമാണെങ്കിൽ വീട്ടിൽ കൊണ്ടുപോയി നോക്കിക്കൂടെ? മൃഗസ്നേഹികളോട് കോടതി

തെരുവ് നായ ശല്യം തടയുന്നതിൽ വീഴ്ച വരുത്തുന്ന സംസ്ഥാന സർക്കാരുകൾക്ക് കനത്ത മുന്നറിയിപ്പുമായി സുപ്രീംകോടതി. തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സംസ്ഥാനങ്ങൾ വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ.

പ്രായമായവരും കുട്ടികളും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കും അവയുടെ പ്രവർത്തികളിൽ ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നായ സ്നേഹികൾക്കെതിരെയും കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പ്രശ്നങ്ങൾക്ക് നേരെ കോടതി കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് നായ സ്നേഹികളോട് ചോദിച്ച കോടതി, “അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചൂടെ” എന്ന് മൃഗസ്നേഹികളുടെ അഭിഭാഷകയോട് ആരാഞ്ഞു.

Also Read: പാർലമെന്റ് നടപടികൾ ഇനി മലയാളത്തിലും; 22 ഭാഷകളിൽ എഐ വിവർത്തനം

തെരുവ് നായ പ്രശ്നത്തിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ അടിയന്തരമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.

See also  “ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് വിനായക് ദാമോദർ സതീശൻ”; രൂക്ഷ പരിഹാസവുമായി വി. ശിവൻകുട്ടി

The post അത്രയ്ക്ക് സ്നേഹമാണെങ്കിൽ വീട്ടിൽ കൊണ്ടുപോയി നോക്കിക്കൂടെ? മൃഗസ്നേഹികളോട് കോടതി appeared first on Express Kerala.

Spread the love

New Report

Close