"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം   •  പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ   •  ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ   •  ഡൽഹി-എൻ.സി.ആറിൽ അർദ്ധരാത്രിയിൽ ഇടിമിന്നലോടെ കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു, ദേശീയ തലസ്ഥാന മേഖലയിൽ വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരുമെന്ന് പ്രവചനം   •  കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി   •  

ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഭോപ്പാല്‍: മധ്യപ്രദേശിലെ നഗരസഭകളില്‍ ഫിനൈലും എല്‍.ഇ.ഡി ലൈറ്റുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 


അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ദുബെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നടത്തിയ അവതരണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വന്‍ സാമ്പത്തിക ക്രമക്കേട് പരസ്യമായത്. ഒരേ വസ്തുക്കള്‍ക്ക് വ്യത്യസ്ത നഗരസഭകളില്‍ ഭീമമായ വിലവ്യത്യാസത്തിലാണ് നടന്നിരിക്കുന്നത്. 


ഒരു ലിറ്റര്‍ ഫിനൈലിന് 5 രൂപ മുതല്‍ 33,500 രൂപ വരെയും, ഒരു എല്‍.ഇ.ഡി ലൈറ്റിന് 306 രൂപ മുതല്‍ 11,800 രൂപ വരെയും നല്‍കിയതായി യോഗത്തില്‍ വ്യക്തമാക്കി.

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് വഴി 1,134 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങിയതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ 250 കോടി രൂപ ഖജനാവിന് ലാഭിക്കാമായിരുന്നുവെന്ന് സഞ്ജയ് ദുബെ പറഞ്ഞു.

പോര്‍ട്ടല്‍ വഴി നടന്ന ഇടപാടുകളില്‍ വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഡംപ്പര്‍ ട്രക്കുകള്‍, ഡസ്റ്റ്ബിന്നുകള്‍, തെരുവ് വിളക്കുകള്‍ തുടങ്ങിയവയുടെ വാങ്ങലിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. 


വീഡിയോ വൈറലായതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. 


അതേസമയം, വിഷയം സാങ്കേതിക തകരാറാണോ അതോ അഴിമതിയാണോ എന്ന് പരിശോധിക്കാന്‍ ഉയര്‍ന്നതല സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായി നഗരവികസന സഹമന്ത്രി പ്രതിമ ബാഗ്രി അറിയിച്ചു.

 

Get more updates from Pudukad News on Google