"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം   •  പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ   •  ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ   •  ഡൽഹി-എൻ.സി.ആറിൽ അർദ്ധരാത്രിയിൽ ഇടിമിന്നലോടെ കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു, ദേശീയ തലസ്ഥാന മേഖലയിൽ വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരുമെന്ന് പ്രവചനം   •  കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി   •  

പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷനിലായ മുൻ ഗൺമാൻമാർ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്. 

കൊച്ചിയിൽ നിന്ന് മടങ്ങിവരുമ്പോൾ വഴിയിൽ വെച്ച് ഇവർക്ക് ലിഫ്റ്റ് കൊടുത്തതാണെന്ന ഡ്രൈവർ ഷിനോജിന്റെ മൊഴി കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തി. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം ഇന്റലിജൻസ് എ.ഡി.ജി.പിക്ക് കൈമാറി.

തിരുവനന്തപുരത്ത് നിന്ന് വാഹനം പുറപ്പെടുമ്പോൾ തന്നെ കേസിലെ പ്രതികളായ അനിൽകുമാറും സന്ദീപും തലസ്ഥാനത്തുണ്ടായിരുന്നുവെന്ന് സൈബർ അന്വേഷണത്തിൽ വ്യക്തമായി. വാഹനം കൊച്ചിയിലെത്തിയപ്പോൾ ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ കൊച്ചിയിലാണ് കാണിക്കുന്നത്. 

കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയിലും ഇരുവരും ഇതേ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. വ്യാജ മൊഴി നൽകി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ഔദ്യോഗിക വാഹനം അനധികൃതമായി വിട്ടുനൽകുകയും ചെയ്ത ഡ്രൈവർ ഷിനോജിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ അന്വേഷണ സംഘം ശുപാർശ ചെയ്തു.

പിണറായി വിജയന്റെ എറണാകുളത്തെ പൊതുപരിപാടിക്കായി അയച്ചതായിരുന്നു ഔദ്യോഗിക കാർ. എന്നാൽ അദ്ദേഹം ട്രെയിൻ മാർഗ്ഗം യാത്ര തിരിക്കുകയും അവസാന നിമിഷം പരിപാടി റദ്ദാക്കുകയും ചെയ്തതോടെ വാഹനം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് ദുരുപയോഗം നടന്നത്. ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ ജൂൺ മാസം മുതലാണ് അനിൽകുമാർ സസ്പെൻഷനിലായത്.

സസ്പെൻഷൻ കാലയളവിൽ പ്രതികൾ മുൻപും ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി അനുവദിച്ചിരുന്ന ഔദ്യോഗിക എസ്കോർട്ട് ഇന്നോവ കാറുമായി അനിൽകുമാർ അടക്കമുള്ള സംഘം മുൻപ് പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ സന്ദർശനം നടത്തിയതായും ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു.

Get more updates from Pudukad News on Google