loader image
ആപ്പിളിന്റെ അടുത്ത വിസ്മയം ഐഫോൺ 17e; ഫ്ലാഗ്ഷിപ്പ് കരുത്തുമായി പുതിയ മോഡൽ

ആപ്പിളിന്റെ അടുത്ത വിസ്മയം ഐഫോൺ 17e; ഫ്ലാഗ്ഷിപ്പ് കരുത്തുമായി പുതിയ മോഡൽ

പ്പിളിന്റെ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ നിരയിലെ പുതിയ അംഗമായ ഐഫോൺ 17e അടുത്ത മാസം ലോഞ്ച് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. മുൻപ് പുറത്തിറക്കിയിരുന്ന ഐഫോൺ SE മോഡലുകളുടെ പരിഷ്കരിച്ച പതിപ്പാണ് ഈ ‘e’ സീരീസ്. ഓരോ വർഷവും പുതിയൊരു ബജറ്റ് മോഡൽ വിപണിയിലെത്തിക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമായാണ് 17e വരുന്നത്.

ഐഫോൺ 17e പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയിൽ പ്രചരിക്കുന്ന ലീക്കുകൾ പ്രകാരം ഐഫോൺ 17e-യുടെ നിർമ്മാണം ഉടൻ ആരംഭിക്കും.

ചിപ്‌സെറ്റ്: ഐഫോൺ 17 ലൈനപ്പിലെ കരുത്തനായ A19 ചിപ്പ് തന്നെ ഈ ബജറ്റ് മോഡലിലും ഇടംപിടിച്ചേക്കും.

Also Read: 9000 mAh ബാറ്ററിയുമായി വൺപ്ലസ്! ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചുകുലുക്കാൻ ‘നോർഡ് 6’ സീരീസ് വരുന്നു

ഡിസ്‌പ്ലേ: ഡൈനമിക് ഐലൻഡ് ഫീച്ചറോടു കൂടിയ ഡിസ്‌പ്ലേ പ്രതീക്ഷിക്കാം.

ഡിസൈൻ: ഐഫോൺ 16e-യുടെ ഡിസൈനിൽ നിന്ന് വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും പെർഫോമൻസിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും.

See also  ബോക്സ് ഓഫീസിൽ ‘ചത്താ പച്ച’ തരംഗം! അഞ്ച് ദിനം കൊണ്ട് 25 കോടി കടന്ന് കുതിപ്പ്!

ലോഞ്ച് എപ്പോൾ?

2026 ഫെബ്രുവരി 18-ഓടെ ആപ്പിൾ ഐഫോൺ 17e അവതരിപ്പിച്ചേക്കും. ഫെബ്രുവരി 27 മുതൽ ഫോൺ വിപണിയിൽ ലഭ്യമായേക്കാമെന്നും സൂചനയുണ്ട്.

The post ആപ്പിളിന്റെ അടുത്ത വിസ്മയം ഐഫോൺ 17e; ഫ്ലാഗ്ഷിപ്പ് കരുത്തുമായി പുതിയ മോഡൽ appeared first on Express Kerala.

Spread the love

New Report

Close