"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Etihad Airways

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

അബുദാബി: സൗദി അറേബ്യൻ വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണി ശക്തമായ സാഹചര്യത്തിൽ സർവീസുകൾ റദ്ദാക്കുന്നത് നീട്ടി യു.എ.ഇ വിമാനക്കമ്പനി എത്തിഹാദ് എയർവേസ്. അബുദാബിയിൽ നിന്ന് സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നവംബർ 5 വരെ നിർത്തിവെച്ചതായി കമ്പനി അറിയിച്ചു.(Etihad Airways Extends Flight Cancellations Saudi Arabia Houthi Attacks)

കൂടാതെ അബുദാബിക്കും ജിദ്ദയ്ക്കുമിടയിൽ സർവീസ് നടത്തുന്ന EY601, EY602, EY603, EY604 എന്നീ വിമാനങ്ങളും നവംബർ 5 വരെ സർവീസ് നടത്തില്ല. അതേസമയം, EY 615, EY 611 എന്നീ രണ്ട് ജിദ്ദ സർവീസുകൾ നിലവിൽ മാറ്റമില്ലാതെ തുടരുമെന്ന് എത്തിഹാദ് ഫ്ലൈറ്റ് ട്രാക്കർ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിലും സർവീസുകളിൽ മാറ്റങ്ങൾ വന്നേക്കാമെന്നും എത്തിഹാദ് പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ കൃത്യമായ സമയം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്നും, തടസ്സങ്ങൾ നേരിട്ട യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കമ്പനി സദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് നിരന്തരം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. ഒക്ടോബർ മാസം ആരംഭിച്ചത് മുതൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 21 പേർ കൊല്ലപ്പെട്ടതായി സൗദി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒക്ടോബർ 10-ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ക്രൂരമായ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 308 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൗദി നേരിട്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

Story Summary

Etihad Airways has extended the suspension of its flights between Abu Dhabi and major Saudi Arabian cities—including Riyadh, Dammam, and select Jeddah routes—until November 5 due to ongoing security threats and Houthi missile attacks on Saudi airports. The decision comes after recent lethal strikes on Riyadh’s King Khalid International Airport raised severe safety concerns.

Get more updates from Pudukad News on Google