അന്തര്‍ സംസ്ഥാന ബസില്‍ കഞ്ചാവ് കടത്തിയാല്‍ പിടിക്കപ്പെടില്ലെന്നു കരുതി. ബംഗളൂരു ബസില്‍ കഞ്ചാവു കടത്തിയ യുവാക്കള്‍ പൊന്‍കുന്നത്തു പിടിയിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ശബരിമല തീര്‍ഥാടന കാലത്ത് വില്‍ക്കാനായിരുന്ന കഞ്ചാവു യുവാക്കള്‍ എത്തിച്ചത്. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയില്‍ 9 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ മൂല്യം വരും. പിടികൂടിയവരില്‍ മുന്‍പ് 12 കിലോ കഞ്ചാവ് കടത്തിയതിന് ആര്.പി.എഫിന്റെ പിടിയിലായ പ്രതിയും ഒരു കിലോ കഞ്ചാവ് കടത്തിയതിനു മുന്‍പ് പിടിയിലായ പ്രതിയും.

Current: മലയാളം

കോട്ടയം: ബംഗളൂരുവില്‍ നിന്നെത്തിയ അന്തര്‍ സംസ്ഥാന സ്ലീപ്പര്‍ ബസില്‍ കടത്താന്‍ ശ്രമിച്ച 36 കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
എരുമേലി കനകപ്പലം സ്വദേശികളായ വാഴക്കാലയില്‍ നന്ദു റിനോഷ് (27), സഹോദരന് അനന്ദു റിനോഷ് (28), വട്ടവേലില്‍ വി.എ. ശരത്കുമാര് (25), തോളൂര്‍/മുക്കൂട്ടുതറ സ്വദേശികളായ പാരായക്കല് ഷാരുഖ് ഖാന് (26), പുളിക്കച്ചിറ ആദര്‍ശ് പി. റെജി (27) എന്നിവരാണ് പിടിയിലായത്.
ബസില്‍ മൂന്നു പെട്ടികളിലായാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഘത്തിനു കഞ്ചാവു വാങ്ങാനുള്ള പണം നല്‍കിയത് അനന്ദു റിനോഷാണ്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. യു. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. റിജോ പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.
വരുന്ന ശബരിമല സീസണ് മുന്‍നിര്‍ത്തി എരുമേലിയിലെത്തുന്ന കച്ചവടക്കാര്‍, യാത്രക്കാര്‍, ബസ് ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കു വില്പന നടത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം.
ഒറീസയില്‍ നിന്നു ശേഖരിച്ച കഞ്ചാവ് ബംഗളൂരില്‍ എത്തിച്ച ശേഷം, അവിടെ നിന്നു രാത്രിയിലെ സ്ലീപ്പര്‍ ബസിലാണു നാലംഗ സംഘം കോട്ടയത്തേക്കു കടത്തിയത്. മൂന്നു സൂട്ട്കേസുകളിലായി 2 കിലോ വീതമുള്ള 18 പാക്കറ്റുകളിലായാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്.
ബസില്‍ വന്നവരെ കൊണ്ടുപോകാനായി കാറുമായി കാഞ്ഞിരപ്പള്ളിയില്‍ കാത്തുനിന്ന അനന്ദു റിനോഷിനെയും പോലീസ് അവിടുന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയില്‍ 9 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ മൂല്യം വരും.
പ്രതികളില്‍ പ്രധാനിയായ ശരതു കുമാറിനു നേരത്തെ ബംഗളൂ ആര്.പി.എഫ് പിടികൂടിയ 12 കിലോ കഞ്ചാവ് കേസും, കറപ്പച്ചാല് പോലീസ് സ്റ്റേഷനില്‍ സാമ്പത്തിക തട്ടിപ്പ് കേസും നിലവിലുണ്ട്.
ബാംഗ്ലൂര്‍ കേസിന്റെ അവധിക്കു പോയ സമയത്താണ് ഒറീസയില്‍ നിന്ന് വീണ്ടും കഞ്ചാവ് എത്തിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
കൂടാതെ അനന്ദു റിനോഷിനു മുന്‍പും ഒരു കിലോ കഞ്ചാവ് കേസുണ്ട്. പിടിയിലായവര്‍ ചെറുപ്പക്കാരാണെന്നും ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവര്‍ മുതല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞവര്‍ വരെ ഇതിലുണ്ടെന്നും പോലീസ് അറിയിച്ചു.
ഏതാണ്ടു രണ്ടാഴ്ചയോളമായി രഹസ്യ നിരീക്ഷണത്തിലായിരുന്ന പ്രതികളെ, ഇന്ന് രാവിലെ ഏഴരയോട് കൂടി എരുമേലിയില്‍ ബാംഗ്ലൂരില്‍ നിന്നെത്തിയ അന്തര്‍സംസ്ഥാന ബസില്‍ വെച്ചാണു പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്കു കഞ്ചാവു നല്‍കിയതാര്, ആര്‍ക്കൊക്കെയാണ് ഇതു വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.






