"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

പി കെ ചാത്തൻ മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം :എ ഐ വൈ എഫ്

October 25, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : പി.കെ ചാത്തൻ മാസ്റ്ററുടെ കളങ്കമറ്റ രാഷ്ട്രീയ ജീവിതത്തെ അപഹരിക്കാനും വികൃതപ്പെടുത്താനുമുള്ള ചിലരുടെ പരിശ്രമങ്ങളെ തിരിച്ചറിയണമെന്നും, അവ ചെറുത്ത് തോൽപ്പിക്കണമെന്നും എ.ഐ.വൈ.എഫ്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

നമ്മുടെ നാടിന്റെ ചരിത്രത്തേയും സംസ്കാരത്തെയും സാമൂഹ്യ ഘടനയെയും തകിടം മറിക്കാനും തമസ്കരിക്കാനും കേന്ദ്ര ഭരണാധികാരികളും അവർക്ക് നേതൃത്വം നൽകുന്ന സംഘപരിവാരവും ബോധപൂർവ്വം കരുനീക്കങ്ങൾ നടത്തി വരികയാണ്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് ഉത്തമനായ കമ്മ്യൂണിസ്റ്റും സാമുദായിക പരിഷ്കരണത്തിന് വേണ്ടി ഐതിഹാസികമായ കുട്ടംകുളം സമരത്തിനും പാലിയം സത്യാഗ്രഹത്തിനും നേതൃത്വം നൽകുകയും ചെയ്ത സിപിഐ നേതാവ് പി.കെ ചാത്തൻ മാസ്റ്ററുടെ സമര പൈതൃകവും രാഷ്ട്രീയവും കവർന്നെടുക്കാൻ സംഘപരിവാറിലെ ദളിത് മോർച്ച നടത്തുന്ന അനുസ്മരണ ഗൂഢാലോചനയെന്നും എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ചൂണ്ടിക്കാട്ടി.

2 ദിവസമായി കാറളത്ത് നടന്ന മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സനൂപ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.

പി എസ് ശ്യാംകുമാർ, ഷാഹിൽ, വി ആർ അഭിജിത്ത് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും, വിഷ്ണു ശങ്കർ, ഗിൽഡ പ്രേമൻ, മിഥുൻ പോട്ടക്കാരൻ എന്നിവരടങ്ങിയ പ്രസീഡിയവും സമ്മേളനത്തെ നിയന്ത്രിച്ചു.

ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി.കെ വിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറിയായി പി എസ് ശ്യാംകുമാർ, പ്രസിഡന്റായി എൻ.ഡി ധനേഷ്, ജോയിന്റ് സെക്രട്ടറിമാരായി ഷാഹിൽ, ഗിൽഡ പ്രേമൻ, പി എസ് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റുമാരായി ധിപിൻ പാപ്പച്ചൻ, മിഥുൻ പോട്ടക്കാരൻ, വി ആർ അഭിജിത്ത് എന്നിവരെയും 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു

Get more updates from Pudukad News on Google