"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്   •  സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ   •  നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ തെരുവിൽ; തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം | Tel Aviv anti-Netanyahu protest   •  പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവർ: ഷാനിമോൾ ഉസ്മാൻ   •  ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്   •  

ബംഗാൾ ഉൾക്കടലിൽ ‘അർണബ്’ ചുഴലിക്കാറ്റ് ഭീഷണി; ഒഡീഷയിലെ അഞ്ച് ജില്ലകളിൽ ഒക്ടോബർ 28, 29 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, രാഷ്ട്രപതിയുടെ സന്ദർശനവും മാറ്റിവച്ചു

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യുഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ‘അര്‍ണബ്’ ചുഴലിക്കാറ്റ് ഒക്ടോബര്‍ 28-ന് ഉച്ചയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഒഡീഷയിലെ അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍, കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഒക്ടോബര്‍ 28, 29 തീയതികളില്‍ അടച്ചിടും.

പല ജില്ലകളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ഭരണകൂടം അതീവ ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ നിശ്ചയിച്ചിരുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഒഡീഷ സന്ദര്‍ശനം നവംബര്‍ 4-5 തീയതികളിലേക്ക് മാറ്റി.


ചുഴലിക്കാറ്റ് ഒക്ടോബര്‍ 28-ന് രാവിലെയോടെ അല്ലെങ്കില്‍ വൈകുന്നേരത്തോടെ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.


തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഏതു സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനകള്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റുവീശുമെന്നും കാറ്റ് 140 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

Get more updates from Pudukad News on Google