
കോഴിക്കോട് കോർപ്പറേഷൻ ഭരണത്തിൽ നിർണ്ണായക നേട്ടവുമായി ബിജെപി ചരിത്രം കുറിച്ചു. കോർപ്പറേഷനിലെ നികുതികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപി പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെ ബിജെപി കൗൺസിലർ വിനീത സജീവൻ ആണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതാണ് ബിജെപിക്ക് വഴിത്തിരിവായത്.
ഒൻപതംഗ സമിതിയിൽ യുഡിഎഫിനും ബിജെപിക്കും നാല് അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. ഇടതുപക്ഷത്തിന്റെ ഏക അംഗം വിട്ടുനിന്നതോടെ വോട്ടുകൾ തുല്യനിലയിലാവുകയും തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം ബിജെപിയെ തുണയ്ക്കുകയുമായിരുന്നു. കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സുപ്രധാനമായ ഒരു സമിതിയുടെ അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.
Also Read: മഹാരാഷ്ട്രയിൽ രാഷ്ട്രീയ ബോംബ്! തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു എൻസിപികളും ഒന്നിച്ച്; ലയന സൂചന നൽകി അജിത് പവാർ
മറ്റ് സമിതികളിലും വലിയ മാറ്റങ്ങൾ ഇത്തവണ സംഭവിച്ചിട്ടുണ്ട്. ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരിൽ ആറുപേർ എൽഡിഎഫ് അംഗങ്ങളാണ്. എന്നാൽ ദീർഘകാലത്തിന് ശേഷം ക്ഷേമകാര്യ സമിതി യുഡിഎഫ് തിരിച്ചുപിടിച്ചു. നിലവിൽ ആറ് എൽഡിഎഫ്, ഒന്ന് യുഡിഎഫ്, ഒന്ന് ബിജെപി എന്നിങ്ങനെയാണ് കോഴിക്കോട് കോർപ്പറേഷനിലെ സ്ഥിരസമിതി അധ്യക്ഷന്മാരുടെ അംഗനില.
The post കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു appeared first on Express Kerala.



