"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ചെറുപ്രായം മുതലേ ജലസുരക്ഷാ വിദ്യാഭ്യാസം ഉറപ്പാക്കണം: ആരോഗ്യ മന്ത്രി കെ. മുരളീധരൻ | K Muraleedharan

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

K Muraleedharan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ ചെറുപ്രായം മുതൽ കുട്ടികൾക്ക് ജലസുരക്ഷാ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യ–ഓസ്‌ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.(K Muraleedharan Stresses Water Safety Education And Drowning Prevention)

ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ നീന്തൽ കേവലം ഒരു വിനോദമല്ല, മറിച്ച് ജീവൻ രക്ഷിക്കുന്നതിനുള്ള അനിവാര്യമായ ജീവിതനൈപുണ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. അപകടകരമായ ക്വാറികൾ, കനാലുകൾ, പുഴയോരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എമർജൻസി റെസ്‌പോൺസ് ടീമുകൾ, തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ പ്രായോഗിക അറിവും അനുഭവസമ്പത്തും ഔദ്യോഗിക രക്ഷാപ്രവർത്തനങ്ങളുടെയും പരിശീലന പരിപാടികളുടെയും ഭാഗമാക്കണം.

മുങ്ങിമരണങ്ങളിൽ നിന്ന് ജീവൻ രക്ഷിച്ചെടുക്കാൻ സിപിആർ പരിശീലനം വ്യാപിപ്പിക്കൽ, ആംബുലൻസ് സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, ആശുപത്രികളിലെ അടിയന്തര ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മുങ്ങിമരണങ്ങളും അപകടങ്ങൾ മൂലമല്ല ഉണ്ടാകുന്നത് എന്നതിനാൽ ശാരീരിക-വൈകാരിക കാരണങ്ങളാലുള്ള മരണങ്ങൾ തടയാൻ മാനസികാരോഗ്യ കൗൺസിലിംഗും പ്രതിസന്ധി ഘട്ടങ്ങളിലെ അടിയന്തര ഇടപെടൽ സംവിധാനങ്ങളും സമഗ്രമായി സംയോജിപ്പിക്കണം. ആരോഗ്യ വകുപ്പ്, സംസ്ഥാന ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, ഓസ്‌ട്രേലിയൻ ഗവൺമെന്റ്, റോയൽ ലൈഫ് സേവിങ് സൊസൈറ്റി ഓസ്‌ട്രേലിയ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. ചടങ്ങിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷത വഹിച്ചു.

Story Summary

Kerala Health Minister K. Muraleedharan emphasized the vital importance of providing water safety education to children from a young age alongside road safety. Speaking at the India-Australia Technical Committee meeting on drowning prevention, he highlighted swimming as a life-saving skill, called for enhanced safety measures at hazardous water bodies, and advocated integrating emergency rescue networks with mental healthcare services.

Get more updates from Pudukad News on Google