നരേന്ദ്ര മോദിയുടെ പിതാവിനെതിരായ പരാമർശം: മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ പട്നയിൽ പരാതി, വിവാദം | Mallikarjun Kharge

Current: മലയാളം

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയെന്ന ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി. ബിഹാർ തലസ്ഥാനമായ പട്നയിലെ ബാപ്പു സഭാഗറിൽ വെച്ച് നടന്ന ചടങ്ങിലാണ് ഖാർഗെ വിവാദ പരാമർശം നടത്തിയത്.9Mallikarjun Kharge Police Complaint In Patna Over Remark On PM Modis Father)
സംഭവത്തിൽ ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ കുമാറാണ് പട്ന കൊട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബിഹാറിന്റെ പ്രഥമ മുഖ്യമന്ത്രി ശ്രീ കൃഷ്ണ സിങ്ങിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഖാർഗെ സംസാരിക്കവേ, സദസ്സിലിരുന്ന ഒരാൾ ‘പ്രധാനമന്ത്രി മോദി എങ്ങോട്ടും പോകാൻ പോകുന്നില്ല’ എന്ന് വിളിച്ചുപറയുകയായിരുന്നു. ഇതിനോട് പ്രതികരിച്ച ഖാർഗെ, “പ്രധാനമന്ത്രി മോദിയുടെ പിതാവിന് പോലും പോകേണ്ടി വരും” എന്ന് പ്രസംഗിച്ചതാണ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.
പൊതുവേദിയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് ശരിയല്ലെന്നും, ടെലിവിഷൻ വാർത്തകളിൽ നിന്നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ലഭ്യമായ തെളിവുകളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച് ഖാർഗെയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി എന്നിവർ ഖാർഗെയുടെ പരാമർശത്തെ അപലപിച്ചു.
Story Summary
A police complaint has been filed against Congress President Mallikarjun Kharge in Patna by a BJP leader following his controversial remark regarding Prime Minister Narendra Modi’s father during a public event. Senior BJP leaders, including Union Home Minister Amit Shah and Bihar Chief Minister Samrat Choudhary, condemned the statement and demanded an immediate apology.






