"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

PSC ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശ: സർക്കാർ നിയമോപദേശം തേടും | Kerala Government

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Government

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയിൽ തുടർനടപടികൾക്കായി സർക്കാർ നിയമോപദേശം തേടുന്നു. വിഷയത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് മുതിർന്ന അഭിഭാഷകരിൽ നിന്നും നിയമ വിദഗ്ദ്ധരിൽ നിന്നും ഉപദേശം തേടാൻ സർക്കാർ തീരുമാനിച്ചത്.(Kerala Government To Seek Legal Advice On Governor PSC Dismissal Recommendation)

ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്റെ അടുത്ത നീക്കം. അതിനിടെ, ഗവർണറുടെ നീക്കത്തെച്ചൊല്ലി ഭരണപക്ഷത്തെ മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്.

ഗവർണറുടെ തീരുമാനത്തെ എതിർക്കേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടപ്പോൾ, സർക്കാരിനെ ഇരുട്ടിൽ നിർത്തി ഗവർണർ നടത്തിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ പ്രതികരിച്ചു. എന്നാൽ, ഗവർണറുടെ ഭരണഘടനാ വിരുദ്ധമായ ഈ നടപടിക്കെതിരെ സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Story Summary

The Kerala government is set to seek legal advice following former Governor Rajendra Vishwanath Arlekar’s recommendation to the President to dismiss the PSC Chairman and its members. As internal differences surface among cabinet ministers over the move, the PSC is also scheduled to meet today amidst the unfolding political debate over gubernatorial powers.

Get more updates from Pudukad News on Google