മുംബൈയിലെ കൃഷ്ണ ദാസ് കീർത്തന സന്ധ്യയിൽ പങ്കെടുത്ത് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും: ദൃശ്യങ്ങൾ വൈറൽ! | Virat Kohli And Anushka Sharma

Current: മലയാളം

മുംബൈ: ബോളിവുഡ് താരം അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും മുംബൈയിൽ നടന്ന അമേരിക്കൻ ഭക്തിഗായകൻ കൃഷ്ണ ദാസിന്റെ കീർത്തന സന്ധ്യയിൽ പങ്കെടുത്തു. പരിപാടിയിൽ നിന്നുള്ള താരദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. അലിബാഗിൽ നിന്ന് ഗേറ്റ്വേ ഓഫ് ഇന്ത്യ വഴി മുംബൈയിലെത്തിയ ശേഷമാണ് ഇരുവരും കീർത്തന കച്ചേരിയിലേക്ക് എത്തിയത്.(Virat Kohli And Anushka Sharma Attend Krishna Das Kirtan Concert In Mumbai)
വളരെ ലാളിത്യമാർന്ന വേഷവിധാനങ്ങളോടെ എത്തിയ അനുഷ്കയും വിരാടും ഭക്തിഗാനങ്ങൾക്ക് അനുസരിച്ച് താളം പിടിക്കുകയും ‘ഹരി നാം’ ജപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഒപ്പമുണ്ടായിരുന്ന ക്യാമറകളിലേക്ക് ശ്രദ്ധ കൊടുക്കാതെ സംഗീതത്തിൽ ലയിച്ചിരുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്ത്യൻ പരമ്പരാഗത കീർത്തനങ്ങളെയും മന്ത്രങ്ങളെയും പാശ്ചാത്യ സംഗീതശൈലിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടും ശ്രദ്ധേയനായ ഭക്തിഗായകനാണ് കൃഷ്ണ ദാസ്. അദ്ദേഹത്തിന്റെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായാണ് മുംബൈയിൽ പരിപാടി സംഘടിപ്പിച്ചത്. കൃഷ്ണ ദാസിന്റെ പരിപാടിയിൽ കോഹ്ലിയും അനുഷ്കയും പങ്കെടുക്കുന്നത് ഇതാദ്യമല്ല.
Story Summary
Cricket star Virat Kohli and actor Anushka Sharma were spotted enjoying a soulful evening at American artist Krishna Das’ live kirtan concert in Mumbai. Videos of the couple chanting ‘Hari Naam’ and peacefully grooving to devotional music went viral on social media, with fans praising their simplicity and devotion.






