"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി | BJP protests against Kharge   •  രണ്ട് പതിറ്റാണ്ടിന് ശേഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താമെന്ന ജാമിയ മില്ലിയ സർവകലാശാലയുടെ വാഗ്ദാനം തള്ളി വിദ്യാർത്ഥികൾ; സമരം തുടരുമെന്ന് പ്രഖ്യാപനം   •  ചേരാനല്ലൂർ വാഹനാപകടം: കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനാണ് നടപടി. ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം   •  ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചു; മാനനഷ്ടക്കേസിൽ വിധി കേൾക്കാൻ സുൽത്താൻപൂരിലേക്ക് പോകുംവഴി അപകടം, രാഹുൽ ഗാന്ധി സുരക്ഷിതൻ   •  ഷീ ജിൻപിംഗിനെ പരിഹസിച്ച തായ്‌വാനീസ് കൊമേഡിയനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. പിന്നിൽ ചൈനീസ് ക്വട്ടേഷൻ. അഞ്ചുപേർക്കെതിരെ തായ്‌വാൻ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. വിമർശകരെ അതിർത്തി കടന്ന് വേട്ടയാടുന്നുവെന്ന് തായ്‌വാൻ   •  

അഞ്ചു വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പരിഷ്‌കൃത സമൂഹമായി കേരളം മാറണം : മുഖ്യമന്ത്രി

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം


തൃശൂര്‍: അഞ്ചു വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പരിഷ്‌കൃത സമൂഹമായി കേരളം മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു, തൃശൂര്‍ സഹിത്യ അക്കാദമി ഹാളില്‍ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ പേരിലുള്ള സ്മാരക പുരസ്‌ക്കാരം ഏറ്റു വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. മുതിര്‍ന്ന പൗരന്‍മാരെയും, അവശതകള്‍ അനുഭവിക്കുന്നവരെയും, സഹായം വേണ്ടവരെയും എല്ലാം ചേര്‍ത്ത് പിടിക്കുമ്പോഴാണ് നാം ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമായി മാറുന്നതെന്ന് അദ്ധേഹം പറഞ്ഞു.
സഹാനുഭൂതിയോടെയുള്ള ഭരണം എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രവാക്യം. അതിലേക്കുള്ള പ്രധാന നടപടിയായിരുന്നു സര്‍ക്കാര്‍ അവതരിപ്പിച്ച കേരള വയോജന സംരക്ഷണ ബില്‍. മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഒരു സമഗ്ര നിയമനിര്‍മ്മാണമാണ് ആ ബില്‍. ഒരു പുസ്തകത്തില്‍ നിന്നും ലഭിച്ച ആശയമായിരുന്നു അത്, ആ ആശയത്തെ കുറിച്ച് തുടര്‍ന്നും ഗൃഹപാഠങ്ങള്‍ നടത്തിയും, ആളുകളുമായി സംവദിച്ചും, മറ്റ് രാജ്യങ്ങളില്‍ ഉള്ള പദ്ധതികള്‍ വിലയിരുത്തിയുമാണ് ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചത്.
വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളെ തെരുവിലേക്ക് വലിച്ചെറിയാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ പോര്‍ട്ട് സിറ്റി എന്ന ആശയവും തന്നിലേക്ക് വന്നത് പുസ്തത്തിലൂടെയാണ്. വായനയിലൂടെയാണ് പല ആശയങ്ങളും നമ്മളിലേക്ക് കടന്നു വരിക, വായനയിലൂടെ ആധികാരികത കൈവരും. എഴുത്തുക്കാര്‍ സൃഷ്ടിക്കുന്ന ഒരു ലോകമുണ്ട് സങ്കടത്തിന്റെ, കഷ്ടപ്പാടുകളുടെ, ദുരിതങ്ങളുടെ ഒക്കെ ലോകം, അവിടേക്ക് കടന്നു ചെന്നവര്‍ക്കേ തനിക്ക് ചുറ്റും ഉള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ. ജനപ്രതിനിധികള്‍ ഇപ്പോഴും ഉണ്ടായികരിക്കേണ്ടത് ജനഭയമാണ്, തങ്ങളെ നോക്കിക്കാണുന്ന, പ്രതീക്ഷയോടെ നോക്കുന്ന ആളുകള്‍ ചുറ്റും ഉണ്ട് എന്ന് നാം ഇപ്പോഴും ഓര്‍ക്കണമെന്നും അദ്ധേഹം പറഞ്ഞു.
ആരെയും പേടിക്കാതെ തന്റെ നിലപാടുകള്‍ പറയുകയും, നിരൂപണങ്ങളില്‍ ഭാഷയുടെ സൗന്ദര്യം കൃത്യമായി കൂടി ചേര്‍ക്കുകയും രീതിയായിരുന്നു ബാലചന്ദ്രന്‍ വടക്കേടത്തിന്റേതെന്ന് അദ്ധേഹം അനുസ്മരിച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജന്‍ ജെ പല്ലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രന്‍, ഗീതഗോപിഎം എല്‍ എ, മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ബാലചന്ദ്രന്‍ വടക്കേടത്തിന്റെ ഭാര്യ സതി ടീച്ചര്‍, മകന്‍ കൃഷ്ണചന്ദ്രന്‍, പ്രൊഫ പി വി കൃഷ്ണന്‍ നായര്‍, എന്‍ ശ്രീകുമാര്‍, അനില്‍ പുളിക്കന്‍ എന്നിവര്‍ സംസാരിച്ചു

Get more updates from Pudukad News on Google