"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇറാന് എതിരെയുള്ള സൈനിക നീക്കത്തെച്ചൊല്ലി ഇസ്രായേലിൽ കടുത്ത ഭിന്നത; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈനിക മേധാവിയും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ   •  പിഎസ്‌സി പരീക്ഷ ക്രമക്കേട്: ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിർദേശം   •  ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് 114 ഡോളറിന് മുകളിൽ, ഇന്ത്യൻ സാമ്പത്തിക രംഗത്തിനും ഓഹരി വിപണിക്കും വൻ ഭീഷണി   •  നാവ് വടിച്ചില്ലെങ്കിൽ ഈ പ്രശ്നങ്ങൾ   •  പാമ്പാടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കൃപയുടെയും ആഷ്‌ലിയുടെ ഭവനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ജീവിതത്തിലുണ്ടായ കടുത്ത വ്യക്തിപരമായ നഷ്ടത്തിന്റെയും വേദനയുടെയും ഇടയിലും മകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കൃപയുടെ കുടുംബം. തങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കിയുള്ള സ്ഥലം കൃപാഭവൻ എന്ന പേരിൽ ഭവന പദ്ധതിക്കായിട്ട് നീക്കിവെക്കും   •  

ഇന്ത്യ-നെതർലാൻഡ്‌സ് വ്യാപാര ബന്ധം ശക്തമാക്കാൻ നീക്കം; യൂറോപ്പിലെ ഏറ്റവും വലിയ റോട്ടർഡാം തുറമുഖം സന്ദർശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആംസ്റ്റര്‍ഡാം: ഇന്ത്യയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങളും സമുദ്ര ഗതാഗത സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനം ആരംഭിച്ചു. 


സന്ദര്‍ശനത്തിന്റെ ആദ്യദിനം യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടര്‍ഡാം പോര്‍ട്ട് അദ്ദേഹം സന്ദര്‍ശിച്ചു. റോട്ടര്‍ഡാം പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബൗഡെവിജ്ന്‍ സിമണ്‍സുമായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ യൂറോപ്യന്‍ വിപണിയിലെത്തിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ചര്‍ച്ച ചെയ്തു.


ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഡച്ച് തുറമുഖങ്ങള്‍ക്കും ലോജിസ്റ്റിക്‌സ് ശൃംഖലകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഇന്‍ഡോ-യൂറോപ്പ് വിതരണ ശൃംഖല കൂടുതല്‍ ദൃഢമാക്കാന്‍ ഈ സഹകരണം വഴിയൊരുക്കും. സന്ദര്‍ശന വേളയില്‍ ആംസ്റ്റര്‍ഡാമിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയയില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രവാസി ഭാരതീയരുടെ കൂട്ടായ്മയിലും മന്ത്രി പങ്കെടുത്തു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ വളര്‍ത്തുന്നതില്‍ പ്രവാസി സമൂഹം വഹിക്കുന്ന പങ്കിനെ പിയൂഷ് ഗോയല്‍ പ്രശംസിച്ചു.

 

Get more updates from Pudukad News on Google