"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇറാന് എതിരെയുള്ള സൈനിക നീക്കത്തെച്ചൊല്ലി ഇസ്രായേലിൽ കടുത്ത ഭിന്നത; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈനിക മേധാവിയും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ   •  പിഎസ്‌സി പരീക്ഷ ക്രമക്കേട്: ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിർദേശം   •  ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് 114 ഡോളറിന് മുകളിൽ, ഇന്ത്യൻ സാമ്പത്തിക രംഗത്തിനും ഓഹരി വിപണിക്കും വൻ ഭീഷണി   •  നാവ് വടിച്ചില്ലെങ്കിൽ ഈ പ്രശ്നങ്ങൾ   •  പാമ്പാടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കൃപയുടെയും ആഷ്‌ലിയുടെ ഭവനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ജീവിതത്തിലുണ്ടായ കടുത്ത വ്യക്തിപരമായ നഷ്ടത്തിന്റെയും വേദനയുടെയും ഇടയിലും മകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കൃപയുടെ കുടുംബം. തങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കിയുള്ള സ്ഥലം കൃപാഭവൻ എന്ന പേരിൽ ഭവന പദ്ധതിക്കായിട്ട് നീക്കിവെക്കും   •  

ചേരാനല്ലൂർ വാഹനാപകടം: പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന 17കാരനായ പ്രതിയുടെ പിതാവ് അഡിഷണൽ ജഡ്ജി റിനോ ഫ്രാന്സിസിനെ പ്രതിചേർത്തു. വാഹന ഉടമയെന്ന പേരിലാണ് കേസെടുത്തത്.

കുട്ടി അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാൽ കേസിന്റെ തുടക്കം മുതൽ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങൾ ഉയരുന്നിരുന്നു. 

ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് മകളും ബന്ധുക്കളുമെല്ലാം രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം, 17കാരന് ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. നടപടി മനഃപ്പൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് മരിച്ചത്. 

അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Get more updates from Pudukad News on Google