loader image
ശബരിമല മകരവിളക്ക്! പത്തനംതിട്ട ജില്ലയിൽ നാളെ പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ശബരിമല മകരവിളക്ക്! പത്തനംതിട്ട ജില്ലയിൽ നാളെ പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ബുധനാഴ്ച) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും ഈ അവധി ബാധകമല്ലെന്നും പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവധി ലഭിക്കില്ല. കൂടാതെ, വ്യാഴാഴ്ച തൈപ്പൊങ്കൽ പ്രമാണിച്ചും ജില്ലയിൽ അവധിയായിരിക്കും.

അതേസമയം ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 14 മകരവിളക്ക് ദർശനം നടക്കാനിരിക്കെ സന്നിധാനത്തും പരിസരത്തും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇതിനോടകം തമ്പടിച്ചിരിക്കുന്നത്. എരുമേലി പേട്ടതുള്ളൽ കഴിഞ്ഞ് കൂടുതൽ തീർത്ഥാടകർ മല ചവിട്ടുന്നതോടെ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Also Read: അറസ്റ്റിന് മതിയായ കാരണങ്ങൾ അറിയിച്ചില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയിൽ

പന്തളം കൊട്ടാരത്തിൽ നിന്ന് അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് സംവിധാനിച്ചിരിക്കുന്നത്.

See also  കെഎസ്‌ഇബിയില്‍ വമ്പൻ അവസരം; അസിസ്റ്റന്റ്, അറ്റൻഡര്‍, കാഷ്യര്‍ ഒഴിവുകള്‍; സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫെബ്രുവരി 5ന് അവസാനിക്കും

The post ശബരിമല മകരവിളക്ക്! പത്തനംതിട്ട ജില്ലയിൽ നാളെ പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല appeared first on Express Kerala.

Spread the love

New Report

Close