"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

36 വർഷം ദീർഘിച്ച പ്രവാസം മതിയാക്കി യഹിയാ കാട്ടുകണ്ടത്തിൽ മടങ്ങി

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ജിദ്ദ:  സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിൽ  ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കായിക, മത രംഗങ്ങളില്‍  നിറഞ്ഞു നിന്ന മലപ്പുറം  മേലാറ്റൂർ സ്വദേശി   യഹിയ കാട്ടുകണ്ടത്തിൽ  പ്രവാസം മതിയാക്കി  നാടണഞ്ഞു.  

പ്രവാസത്തിന്റെ 36 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയാണ് യഹിയാ മടങ്ങിയത്.   പ്രവാസലോകത്ത് നിലനിർത്തിയ   കാരുണ്യത്തിന്റെയും സേവനത്തിന്റെയും  കർമ്മോൽസുകത  നാട്ടിലും  തുടർത്താനുള്ള  പരിപാടികളിലാണ്  അദ്ദേഹം.

1989-ല്‍ ലളിതമായ ഒരു തുടക്കത്തോടെയാണ് യഹിയ തന്റെ പ്രവാസം ആരംഭിക്കുന്നത്. സ്ട്രീറ്റ് ഫാര്‍മസിയില്‍ അസിസ്റ്റന്റ് ഫാര്‍മസിസ്റ്റായി കരിയര്‍ ആരംഭിച്ച അദ്ദേഹം, തന്റെ കഠിനാധ്വാനം കൊണ്ടും സേവനസന്നദ്ധത കൊണ്ടും വളര്‍ച്ചയുടെ പടവുകള്‍ കയറി. 

ഏറിയ കാലവും ജിദ്ദയിലായിരുന്നുവെങ്കിലും സൗദിയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. പില്‍ക്കാലത്ത് നജ്റാനിലേക്ക് ജോലി മാറിയെങ്കിലും, നജ്റാനിലും ജിദ്ദയിലും ഒരേപോലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒടുവില്‍ അല്‍ സഫര്‍ ഹോസ്പിറ്റലില്‍ സപ്ലൈ ചെയിന്‍ മാനേജരായി സേവനം അനുഷ്ഠിച്ചാണ് അദ്ദേഹം പ്രവാസത്തോട് വിടപറയുന്നത്.

ഔദ്യോഗിക ജോലിക്കൊപ്പം ജീവകാരുണ്യ, ആരോഗ്യ, മത, കായിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു യഹിയ. ജിദ്ദ ജംഇയത്തുല്‍ അന്‍സാര്‍ പ്രസിഡന്റായിരുന്നുകൊണ്ട് മതരംഗത്തെ തന്റെ സേവനങ്ങള്‍ക്കൊപ്പം തന്നെ സാമൂഹിക രംഗത്തും സജീവ സാന്നിധ്യമാകാന്‍ അദ്ദേഹത്തിനായി.

സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം (എസ് കെ പി എഫ്) സ്ഥാപക പ്രസിഡന്റും നിലവിലെ അഡൈ്വസറി ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഫാര്‍മസി ഫോറത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

കായിക രംഗത്തോടുള്ള അടങ്ങാത്ത ആവേശം ബ്ലൂ സ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബിന്റെ രൂപീകരണത്തിലും പങ്കാളിയാക്കി.

ക്ലബിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം, മുന്‍കാല ടീം ക്യാപ്റ്റന്‍, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചു. കൂടാതെ, ഹജ്ജ് വെല്‍ഫെയര്‍ ഫോറം സെക്രട്ടറിയായും അദ്ദേഹം തീര്‍ത്ഥാത്തകര്‍ക്ക് സേവനങ്ങള്‍ നല്‍കി.

നാട്ടില്‍ തിരിച്ചെത്തിയ യഹിയ ഇപ്പോള്‍ ബിസിനസ് രംഗത്ത് സജീവമാണ്. നിരവധി രാജ്യങ്ങളിലായി 17,000-ത്തിലധികം ഉപയോക്താക്കളുള്ള അറ്റാക്ക് ഇ.ആര്‍.പി. സോഫ്റ്റ്വെയര്‍ (Attack ERP Software) കമ്പനിയായ അറ്റ്ലാന്റ ഐ.ടി. സൊല്യൂഷന്‍സിന്റെ എം.ഡിയായി ചുമതലയേറ്റിരിക്കുകയാണ്.

ജീവിതത്തിലെ ഈ ഉയര്‍ച്ചയിലെല്ലാം വലിയ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. ഭാര്യ: സജ്ന കട്ടച്ചിറക്കല്‍. മക്കള്‍: നുസ്ല തബസ്സും: അസിസ്റ്റന്റ് പ്രൊഫസര്‍, ഗവണ്‍മെന്റ് കോളേജ്, മാനന്തവാടി. ഹംന തബസ്സും: ഇ.എല്‍.ടി. ട്രെയിനര്‍. നഷ്‌വ: എം.ഫാം. നഹ്‌ന: അസിസ്റ്റന്റ് പ്രൊഫസര്‍, നോബിള്‍ വിമന്‍സ് കോളേജ്, മഞ്ചേരി. മുഹമ്മദ് റാസി: റിസര്‍ച്ച് സ്റ്റുഡന്റ്, മലേഷ്യ

Get more updates from Pudukad News on Google