loader image
ഭാര്യയുടെ കാലുകൾ തല്ലിയൊടിച്ച ശേഷം തീ കൊളുത്തി; ഭർത്താവ് ഒളിവിൽ

ഭാര്യയുടെ കാലുകൾ തല്ലിയൊടിച്ച ശേഷം തീ കൊളുത്തി; ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം നാവായിക്കുളത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. നാവായിക്കുളം സ്വദേശിയായ മുനീശ്വരിയെയാണ് ഭർത്താവ് ബിനു ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ഇരുവരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഹോംനേഴ്‌സായി ജോലി ചെയ്യുന്ന മുനീശ്വരിയുടെ രണ്ട് കാലുകളും കാറ്റാടിക്കഴ ഉപയോഗിച്ച് അടിച്ച് ഒടിച്ച ശേഷമാണ് ബിനു ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

മുനീശ്വരിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ബിനു സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്കും കൈകൾക്കും മാരകമായ മുറിവേറ്റിട്ടുണ്ട്. ഒളിവിൽ പോയ പ്രതി ബിനുവിനായി കല്ലമ്പലം പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.

The post ഭാര്യയുടെ കാലുകൾ തല്ലിയൊടിച്ച ശേഷം തീ കൊളുത്തി; ഭർത്താവ് ഒളിവിൽ appeared first on Express Kerala.

Spread the love
See also  ശശി തരൂർ സിപിഎമ്മിലേക്കോ? ‘മുങ്ങുന്ന കപ്പലിൽ ആരെങ്കിലും കയറുമോ’ എന്ന് കെ. മുരളീധരൻ

New Report

Close