ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് 16-കാരൻ; മാതാവിനെതിരെ കേസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

അടൂര്‍: ലൈസൻസില്ലാതെ 16-കാരൻ ബൈക്കും കാറും ഓടിച്ച സംഭവത്തിൽ രക്ഷകർത്താവിനെതിരെ കേസ്. കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു .
എഴംകുളം സ്വദേശിയായ 16 വയസുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസെടുത്തത്.
മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു.
നഗരത്തിലെ തിരക്കേറിയ സമയങ്ങളിൽപ്പോലും വിദ്യാർഥി കാറിൽ കറങ്ങി . വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Get more updates from Pudukad News on Google





