കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാൾ അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസ് (24) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീടിനകത്തെ കിടപ്പ് മുറിയുടെ ബെഡ് ഷീറ്റിനടിയിൽ നിന്ന് 2.930 ഗ്രാം MDMA പിടിച്ചെടുത്തത്. പിടിച്ചെടുത്ത MDMA ഇന്റർമീഡിയറ്റ് അളവിലുള്ളതാണ്.
Get more updates from Pudukad News on Google


