"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

ഭാര്യയെ ക്രൂരതക്ക് വിധേയമാക്കിയ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

വരന്തരപ്പിള്ളി : ഭാര്യയെ ക്രൂരതക്ക് വിധേയമാക്കിയ കേസിൽ 14 വർഷമായി ഒളിക്കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ലി പോലീസ് അറസ്റ്റ് ചെയ്തു. വരന്തപ്പിള്ളി കോരനൊടി സ്വദേശി കിഴക്കിനിയേടത്ത് വീട്ടിൽ സുന്ദരൻ (53) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

2007 ലാണ് പ്രതി പരാതിക്കാരിയെ വിവാഹം കഴിച്ചത്. വിവാഹസമ്മാനമായി ലഭിച്ച 8 പവൻ സ്വർണ്ണാഭരണങ്ങളും 25000/- രൂപയും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കൂടുതൽ പണവും സ്വർണ്ണവും സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയെ ക്രൂരതക്ക് വിധേയയാക്കിയതിനെ തുടർന്ന് 2009 ലാണ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. ഈ കേസ്സിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് ബഹുമാനപ്പെട്ട കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.സുരേഷ്, എസ് ഐ പോൾസൺ, എ എസ് ഐ രജനീശൻ, ജി എസ് സി പി ഒ രാഗേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Get more updates from Pudukad News on Google