"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: വിവിധ കായിക മത്സരങ്ങൾ നവംബർ 1, 2 തീയതികളിലായി നടക്കും

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായുള്ള വിവിധ കായിക മത്സരങ്ങൾ നവംബർ 1, 2 തീയതികളിലായി നടക്കും. ക്രിക്കറ്റ്, നീന്തൽ, ബാസ്കറ്റ്ബോൾ, വോളിബോൾ മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ അരങ്ങേറുന്നത്.

മത്സരക്രമവും ഉദ്ഘാടന വിവരങ്ങളും:

  • ക്രിക്കറ്റ് മത്സരങ്ങൾ: നവംബർ 1 ഞായറാഴ്ച രാവിലെ 8:00 മണിക്ക് ക്രൈസ്റ്റ് വിദ്യാനികേതൻ ഗ്രൗണ്ടിൽ ആരംഭിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത മുരളി മത്സരം ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഷീജ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
  • നീന്തൽ മത്സരങ്ങൾ: നവംബർ 1 ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ന് ക്രൈസ്റ്റ് വിദ്യാനികേതൻ അക്വാട്ടിക്‌സ് കോംപ്ലക്സിൽ നടക്കും. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നികിത അനൂപ് ഉദ്ഘാടനം നിർവ്വഹിക്കും. വാർഡ് മെമ്പർ ഷൈജു വി.ആർ അധ്യക്ഷനായിരിക്കും.
  • ബാസ്കറ്റ്‌ബോൾ മത്സരം: നവംബർ 1 ഞായറാഴ്ച വൈകീട്ട് 4:30-ന് ക്രൈസ്റ്റ് വിദ്യാനികേതൻ ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കും. വാർഡ് മെമ്പർ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വാർഡ് മെമ്പർ ഷീജ മോഹനൻ അധ്യക്ഷത വഹിക്കും.
  • വോളിബോൾ മത്സരങ്ങൾ: നവംബർ 2 തിങ്കളാഴ്ച വൈകീട്ട് 6:00 മണിക്ക് പാറേക്കാട്ടുക്കര സെന്റ് മേരീസ് പള്ളി ഗ്രൗണ്ടിൽ നടക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൺ മത്സരം ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ അജീഷ് കുഞ്ഞൻ അധ്യക്ഷത വഹിക്കും.
Get more updates from Pudukad News on Google