loader image
ദൃശ്യത്തിനും നേരിനും ശേഷം ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളൻ’ ട്രെയ്‌ലർ റിലീസ് നാളെ

ദൃശ്യത്തിനും നേരിനും ശേഷം ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളൻ’ ട്രെയ്‌ലർ റിലീസ് നാളെ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ക്രൈം ഡ്രാമ ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ട്രെയ്‌ലർ നാളെ വൈകീട്ട് ആറ് മണിക്ക് പുറത്തിറങ്ങും. ബിജു മേനോനും ജോജു ജോർജ്ജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ‘മുറിവേറ്റൊരു ആത്മാവിൻ്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദൃശ്യം, നേര്, കൂമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലേന, നിരഞ്ജന അനൂപ്, ഇർഷാദ് അലി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പും സംഗീതം നൽകുന്നത് വിഷ്ണു ശ്യാമുമാണ്.

Also Read: ‘എക്കോ ഒരു മാസ്റ്റർപീസ്, ബയാനയുടേത് ലോകനിലവാരത്തിലുള്ള പ്രകടനം’; ചിത്രത്തെ പ്രശംസിച്ച് ധനുഷ്

See also  ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്! തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

ലിൻഡ ജീത്തു കോസ്റ്റ്യൂം ഡിസൈൻ നിർവഹിക്കുന്ന ചിത്രത്തിൽ പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈനറായും വിനായക് എഡിറ്ററായും പ്രവർത്തിക്കുന്നു. മൈ ബോസ്, മെമ്മറീസ് തുടങ്ങിയ വൈവിധ്യമാർന്ന സിനിമകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ സംവിധായകൻ്റെ പുതിയ പരീക്ഷണം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കത്തീന ജീത്തു, മിഥുൻ എബ്രഹാം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ചിത്രത്തിൻ്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത് ടിങ് ആണ്.

The post ദൃശ്യത്തിനും നേരിനും ശേഷം ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളൻ’ ട്രെയ്‌ലർ റിലീസ് നാളെ appeared first on Express Kerala.

Spread the love

New Report

Close