"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

പോക്സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ

October 29, 2026
Share this post to
🌐 Select your Language: Current: മലയാളം

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വരന്തരപ്പിള്ളി പുലിക്കണ്ണി കല്ലുവളപ്പിൽ വീട്ടിൽ അസറുദ്ദീനെയാണ് (36) കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി അഡീഷനൽ ജില്ലാ ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്.

2024 ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സൂരജാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജൻ കോടതിയിൽ ഹാജരായി

Get more updates from Pudukad News on Google