"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Nipah Drug

കോഴിക്കോട്: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണങ്ങൾ തള്ളി ഡോ. അനൂപ് കുമാർ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ബാധിച്ച് മരിച്ച ആർക്കും റെംഡെസിവിർ മരുന്ന് നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Nipah Drug Controversy Dr Anoop Kumar Rejects Health Minister Claims)

ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 13 പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതിൽ 6 പേർ മരണപ്പെടുകയും 7 പേർ രോഗമുക്തി നേടുകയും ചെയ്തു.

എന്നാൽ മരണപ്പെട്ട ആറു പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ല. രോഗ സ്ഥിരീകരണം വൈകിയവർക്കോ, രോഗം സ്ഥിരീകരിച്ച ഉടൻ മരണപ്പെട്ടവർക്കോ ഈ മരുന്ന് നൽകാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ മരണങ്ങളും മരുന്നിന്റെ ഉപയോഗവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഡോക്ടർ വ്യക്തമാക്കി.

Story Summary

Dr. Anoop Kumar refuted Health Minister K. Muraleedharan’s claims regarding the Nipah drug controversy, stating that none of the six patients who died of Nipah at Kozhikode Medical College between 2023 and 2025 were administered expired Remdesivir. He clarified that those who died had either a delayed diagnosis or passed away shortly after confirmation, making allegations linking their deaths to expired medicine baseless.

Get more updates from Pudukad News on Google