loader image
സ്വന്തമായി ഒരു മിൽമ പാർലർ തുടങ്ങണോ? ഇതാ അവസരം

സ്വന്തമായി ഒരു മിൽമ പാർലർ തുടങ്ങണോ? ഇതാ അവസരം

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി സഹകരിച്ച് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്കായി പ്രത്യേക സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. 18 മുതൽ 60 വയസ് വരെ പ്രായമുള്ള, സംരംഭകത്വ താല്പര്യമുള്ളവർക്ക് ‘മിൽമ ഷോപ്പി’ അല്ലെങ്കിൽ ‘മിൽമ പാർലർ’ ആരംഭിക്കുന്നതിനായി അപേക്ഷിക്കാം. പാലിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള ഇടങ്ങളിൽ സംരംഭം തുടങ്ങാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് വർഷത്തെ തിരിച്ചടവ് കാലാവധിയിൽ കോർപ്പറേഷൻ വായ്പ അനുവദിക്കും.

സ്ഥലവും കെട്ടിടവും അപേക്ഷകർ തന്നെ സജ്ജീകരിക്കേണ്ടതുണ്ടെങ്കിലും, സാങ്കേതിക സഹായവും ഫ്രീസർ, കൂളർ തുടങ്ങിയ ഉപകരണങ്ങൾ സബ്‌സിഡി നിരക്കിലും മിൽമ ലഭ്യമാക്കും. കൂടാതെ ഷോപ്പിന് ആവശ്യമായ സൈനേജുകൾ മിൽമ നേരിട്ട് ഒരുക്കി നൽകുന്നതാണ്. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. (ഫോൺ: 0471 2723155, 9400068501).

The post സ്വന്തമായി ഒരു മിൽമ പാർലർ തുടങ്ങണോ? ഇതാ അവസരം appeared first on Express Kerala.

See also  സ്വന്തം ഫോട്ടോ ഉപയോഗിച്ച് മീമുകൾ നിർമ്മിക്കാൻ ഗൂഗിളിന്റെ ‘മി മീം’! പുത്തന്‍ ഫീച്ചർ
Spread the love

New Report

Close