"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ പണം നൽകി വാങ്ങി ലക്ഷങ്ങൾക്ക് മറിച്ചുവിൽക്കുന്ന സംഘം പ്രവർത്തിക്കുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ശിശുക്ഷേമ സമിതി ചെയർപേഴ്സൺ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് വിശദീകരണം തേടി

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 

അവിവാഹിതരായ അമ്മമാരെ സമീപിച്ച് കുഞ്ഞിനെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായും കുഞ്ഞിനെ വിൽക്കാൻ ഉണ്ടോയെന്ന് തിരക്കി സംഘം സമീപിച്ചതായും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞതായാണ് വാർത്ത.

25,000 രൂപയ്ക്ക് മുകളിൽ നൽകി നവജാത ശിശുവിനെ വാങ്ങി ലക്ഷങ്ങൾക്ക് മറിച്ചു വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നതായാണ് ശിശുക്ഷേമ സമിതി ഭാരവാഹിയുടെ വെളിപ്പെടുത്തൽ. 

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം ടി.സി ജലജമോളാണ് കേസെടുത്തത്.

Get more updates from Pudukad News on Google