അറിയാം ആർത്തവച്ചക്രം

Current: മലയാളം

സ്ത്രീ ശരീരത്തിൽ ഗർഭധാരണത്തിന് പാകമാകുന്ന രീതിയിൽ ഹോർമോണുകളിലും പ്രത്യുത്പാദന വ്യവസ്ഥയിലും ഉണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളുടെ പരമ്പരയാണ് ആർത്തവചക്രം.
ആർത്തവചക്രത്തിന്റെ പ്രധാന സവിശേഷതകൾ
• ദൈർഘ്യം: സാധാരണയായി ഒരു ആർത്തവചക്രത്തിന് 21 മുതൽ 35 ദിവസം വരെയാണ് സമയം വേണ്ടിവരുന്നത്. ഇതിന്റെ ശരാശരി ദൈർഘ്യം 28 ദിവസമാണ്. ഒരു ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ അടുത്ത ആർത്തവത്തിന്റെ ആദ്യ ദിവസം വരെയുള്ള കാലയളവാണിത്.
• ആർത്തവ ഘട്ടം (ദിനം 1-5): ഗർഭധാരണം നടക്കാത്ത പക്ഷം ഗർഭപാത്രത്തിന്റെ ആവരണം രക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നു.
• ഫോളികുലാർ ഘട്ടം (ദിനം 1-13): അണ്ഡാശയത്തിൽ പുതിയ അണ്ഡങ്ങൾ വളരാൻ തുടങ്ങുന്ന ഘട്ടമാണിത്. ഇതിനായി FSH (Follicle-Stimulating Hormone) ഹോർമോൺ സഹായിക്കുന്നു.
• അണ്ഡോത്പാദന ഘട്ടം – ഓവുലേഷൻ (ദിനം 14): പക്വതയെത്തിയ അണ്ഡം അണ്ഡാശയത്തിൽ നിന്നും പുറത്തേക്ക് വരുന്നു. 28 ദിവസത്തെ ചക്രമുള്ളവരിൽ സാധാരണയായി 14-ാം ദിവസമാണ് ഇത് നടക്കുന്നത്.
• ല്യൂട്ടൽ ഘട്ടം (ദിനം 15-28): അണ്ഡം പുറത്തുപോയതിനുശേഷം കോർപ്പസ് ല്യൂട്ടിയം എന്ന ഘടന രൂപംകൊള്ളുകയും പ്രൊജസ്റ്ററോൺ, ഈസ്ട്രജൻ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.





