ഗർഭധാരണത്തിന് സാധ്യത കൂടുതൽ ഈ ദിവസങ്ങിൽ

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഗർഭധാരണത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത് അണ്ഡോത്പാദന സമയത്തും അതിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലുമാണ്.
ബീജത്തിന് സ്ത്രീയുടെ ശരീരത്തിൽ 3 മുതൽ 5 ദിവസം വരെ ജീവനോടെയിരിക്കാൻ സാധിക്കും, എന്നാൽ അണ്ഡത്തിന് പുറത്തു വന്നാൽ 24 മണിക്കൂർ മാത്രമാണ് ആയുസ്സ്.
ആർത്തവചക്രത്തിന്റെ ദൈർഘ്യമനുസരിച്ച് ഗർഭധാരണ സാധ്യതയുള്ള ദിവസങ്ങൾ അറിയാം.
• 28 ദിവസത്തെ സാധാരണ ആർത്തവചക്രം: ആർത്തവം ആരംഭിച്ച തീയതി മുതൽ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഗർഭിണിയാകാൻ ഏറ്റവും ഉയർന്ന സാധ്യതയുണ്ട് (14-ആം ദിവസമാണ് സാധാരണയായി ഓവുലേഷൻ നടക്കുന്നത്).
• ചെറിയ ആർത്തവചക്രം (21 – 24 ദിവസം): ആർത്തവം തുടങ്ങി 7 മുതൽ 11 വരെയുള്ള ദിവസങ്ങൾ.
• കൂടിയ ആർത്തവചക്രം (30 – 35 ദിവസം): ആർത്തവം തുടങ്ങി 15 മുതൽ 19 വരെയുള്ള ദിവസങ്ങൾ.
Get more updates from Pudukad News on Google





