
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE) സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ന്യൂനപക്ഷയിതര സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ ഇത്തരത്തിൽ പ്രവേശനം നൽകുന്നത് സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. തന്റെ മക്കൾക്ക് അടുത്തുള്ള സ്വകാര്യ സ്കൂളിൽ സീറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്ന് കാട്ടി മഹാരാഷ്ട്ര സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടൽ.
സ്കൂൾ പ്രവേശനത്തിനായുള്ള ഓൺലൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയ അപേക്ഷയിലാണ് സുപ്രീംകോടതി ഇപ്പോൾ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. പാവപ്പെട്ട കുട്ടികൾക്ക് അർഹമായ പ്രവേശനം ഉറപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മിഷനെ (NCPCR) കക്ഷി ചേർത്ത കോടതി, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാൻ കൃത്യമായ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
The post പാവപ്പെട്ടവർക്ക് സ്വകാര്യ സ്കൂളുകളിലും പ്രവേശനം ഉറപ്പാക്കണം; വിദ്യാഭ്യാസ അവകാശ നിയമത്തിൽ കടുപ്പിച്ച് സുപ്രീംകോടതി appeared first on Express Kerala.



