"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

ആൻഡമാൻ കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കൻ ആൻഡമാൻ കടലിലും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് മുകളിലുമായി ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യത. 

ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്ത ചുഴലിക്കാറ്റ് “അർണബിന്റെ” ശേഷിപ്പായ തീവ്ര ന്യൂനമർദം തെക്കൻ ഛത്തീസ്ഗഢിനും സമീപത്തെ തെക്കൻ ഒഡിഷയ്ക്കും മുകളിലായി നിലനിൽക്കുന്നു.

 ഇത് വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ വടക്കുപടിഞ്ഞാറൻ ഒഡിഷയ്ക്കും മുകളിലായി ദുർബലമായി ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 01, 02 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവംബർ രണ്ടിന് നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടിമിന്നൽ‌ അപകടകാരികളായതിനാൽ ജാ​ഗ്രത വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

 

Get more updates from Pudukad News on Google